Friday, September 20, 2024

അകലാട് ഒറ്റയിനിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു; രണ്ടു പേർക്ക് പരിക്കേറ്റു

ചാവക്കാട്: അകലാട് ഒറ്റയിനിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു; രണ്ടു പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം.

വീഡിയോ വാർത്ത കാണാം …..👇

വടക്കേക്കാട് മണികണ്‌ഠേശ്വരം സ്വദേശി കൊട്ടാരപ്പാട്ട് ജലീലിന്റെ മകന്‍ 18 വയസ്സുള്ള നിഹാല്‍ ആണ് മരിച്ചത്. 17 വയസ്സുള്ള നെഹല്‍, എടക്കഴിയൂര്‍ സ്വദേശി ആനക്കോട്ടില്‍ കരീമിന്റെ മകന്‍ നദീം എന്നിവര്‍ക്കാണ് പരിക്കേറ്റത്. . അകലാട് ഒറ്റയിനി മദ്രസക്ക് മുമ്പില്‍ ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ മൂന്നുപേരേയും അകലാട് നബവി ആംബുലന്‍സ് പ്രവര്‍ത്തകര്‍ മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നിഹാലിനെ രക്ഷിക്കാനായില്ല. നെഹലിനെ പിന്നീട് തൃശൂര്‍ അശ്വനി ആശുപത്രിയിലും നദീമിനെ തൃശ്ശൂര്‍ ദയ ആശുപത്രിയിലേക്കും മാറ്റി.വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു

RELATED ARTICLES
- Advertisment -

Most Popular

Recent Comments