Saturday, April 5, 2025

ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു

റിയാദ്: ഡ്രൈവിങ്ങിനിടെ ഹൃദയാഘാതമുണ്ടായി മലയാളി യുവാവ് സൗദി അറേബ്യയില്‍ മരിച്ചു. കൊല്ലം ജില്ലയിലെ ആയൂര്‍ സ്വദേശി സുനീര്‍ വട്ടത്തില്‍ (41) ആണ് മരിച്ചത്. 15 വര്‍ഷത്തോളമായി മദീനയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന യുവാവ് മദീനയിലെ അസീസിയയില്‍ വെച്ച് ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം സംഭവിച്ച് തല്‍ക്ഷണം മരണം സംഭവിക്കുകയായിരുന്നു.

സാമൂഹികപ്രവര്‍ത്തകനായ സുനീര്‍ മദീന ഒ.ഐ.സി.സി അസീസിയ യൂനിറ്റ് വൈസ് പ്രസിഡന്റായിരുന്നു. പിതാവ്: അഹമദ് കുഞ്ഞ്, മാതാവ്: റൂഹലത്തു ബീവി, ഭാര്യ: ഫൗസിയ, മക്കള്‍: അക്ബര്‍ ഷാ, ആദില്‍ ഷാ. മൃതദേഹം മദീന ജന്നത്തുല്‍ ബഖീഅ് മഖ്ബറയില്‍ സംസ്‌കരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments