Friday, September 20, 2024

പി.ഡി.പി ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി പി.കെ അബൂബക്കർ ഹാജി അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു

ചാവക്കാട്: ചാവക്കാട് ബ്ലോക്ക്‌ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും പി.ഡി.പി സംസ്ഥാന സമിതി അംഗവുമായിരുന്ന പി.കെ അബൂബക്കർ ഹാജി അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു. പി.ഡി.പി ജില്ലാ വൈസ് പ്രസിഡന്റ് വി.കെ അഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. പി.ഡി.പി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് എ.കെ കബീർ അദ്ധ്യക്ഷത വഹിച്ചു, അക്ബർ അകലാട് സ്വാഗതം പറഞ്ഞു. പി.ടി.യു.സി മുൻ സംസ്ഥാന കൗൺസിൽ അംഗം വി.എ മനാഫ് എടക്കഴിയൂർ, ഫിറോസ് പാലക്കൽ, സിദ്ദിഖ് അംബാല, അനിൽ മല്ലാട്, റസാക്ക് സാഗർ, ഉമ്മർ ഹാജി, സർജിസ് തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments