ഗുരുവായൂർ: കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി പ്രവർത്തന ഫണ്ട് ജില്ലാ തല ഉദ്ഘാടനം ഗുരുവായൂരിൽ ഇന്ന് നടന്നു. കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റ് പി.ടി കുഞ്ഞുമുഹമ്മദ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് ഹാജിയിൽനിന്ന് ഫണ്ട് ഏറ്റുവാങ്ങി ഉദ്ഘാടനം നിർവഹിച്ചു . ജില്ല പ്രസിഡന്റ് അഷ്‌റഫ് ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി സെയ്താലിക്കുട്ടി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.കെ കൃഷ്ണദാസ്, ജില്ലാ സെക്രട്ടറി എം.കെ ശശിധരൻ, ജില്ലാ വൈസ് പ്രസിഡന്റ് അഹമ്മദ് മുല്ല, ജില്ല കമ്മിറ്റി അംഗം ശാലിനി രാമകൃഷ്ണൻ, ഏരിയ പ്രസിഡന്റ് അബ്ദുൾ റസാഖ്, ഏരിയ ട്രഷറർ യഹിയ, സെക്രട്ടറി ബാഹുലേയൻ പള്ളിക്കര എന്നിവർ സംസാരിച്ചു.