Friday, April 4, 2025

മന്ദലാംകുന്ന് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇഫ്താര്‍ സംഗമം നടത്തി

ഖത്തർ: മന്ദലാംകുന്ന് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇഫ്താര്‍ സംഗമം നടത്തി. ഖത്തര്‍ റൊട്ടാന റെസ്റ്റൊറെന്റില്‍വെച്ച് സംഘടിപ്പിച്ച സംഗമത്തില്‍ പ്രസിഡന്റ് എ.എം ബാദുഷ അധ്യക്ഷത വഹിച്ചു. ഐ.സി.സി പ്രസിഡന്റ് പി.എന്‍ ബാബുരാജന്‍ മുഖ്യാതിഥിയായി. ചടങ്ങില്‍ പതിനഞ്ചോളം അര്‍ഹരായ കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്കുള്ള സാമ്പത്തിക സഹായം നല്‍കുന്ന സാന്ത്വനം പദ്ധതിയുടെ ഉത്ഘാടനം നിര്‍വഹിച്ചു. സെക്രട്ടറി എം.സി അര്‍ഷാദ്, ആദില്‍ റഷീദ് , മുസ്താഖ്, ട്രഷറർ താഹ ജമാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments