Friday, April 4, 2025

എസ്.ഡി.പി.ഐ പ്രാദേശിക നേതാവിന്റെ കൊലപാതകം: വർഗീയകലാപം അഴിച്ചു വിടാനുള്ള ഫാസിസ്റ്റ് നീക്കമെന്ന് ഐ.എൻ.എൽ

ചാവക്കാട്: പാലക്കാട് എലപ്പുള്ളിയിൽ എസ്.ഡി.പി.ഐ പ്രാദേശിക നേതാവിന്റെ കൊലപാതകത്തിൽ ഐ.എൻ.എൽ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. വിഷു ദിനത്തിൽ തന്നെ വർഗീയകലാപം അഴിച്ചു വിടാനുള്ള ഫാസിസ്റ്റ് നീക്കത്തിന്റെ ഭാഗമാണ് ഈ അക്രമണമെന്നും ഇതിനെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളും രംഗത്തു വരണമെന്ന് യോഗം ആഹ്വാനം ചെയ്തു. സി.കെ കാദർ അധ്യക്ഷത വഹിച്ചു. സി ശറഫുദ്ദീൻ, പി.എം നൗഷാദ്, നസ്രുദീൻ മജീദ്, ജംഷീർ അലി തിരുവത്ര, മുഹസിൻ എടക്കഴിയൂർ, പി.വി മുഹമ്മദാലി, റാഫി മുനക്കൽ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments