ചാവക്കാട്: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പരീക്ഷിച്ചു വിജയിച്ച സാമുദായിക ധ്രുവീകരണ രാഷ്ട്രീയം പിന്തുടാനുള്ള തീരുമാനമാണ് കണ്ണൂരിലെ പാർട്ടി കോൺഗ്രസിലെടുത്തതെന്നാണ് കോഴിക്കോട്ടെ ജില്ലാ നേതാവിന്റെ വെളിപ്പെടുത്തലെന്നു മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. എൻ ശംസുദ്ദീൻ എം.എൽ.എ അഭിപ്രായപെട്ടു. ഒരുമനയൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഇന്ന് നടന്ന മുസ്‌ലിം ലീഗ് മേഖല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാർട്ടി കോൺഗ്രസ്സിൽ സി.പി.എം നടത്തിയ മുസ്‌ലിം വിരുദ്ധ ചർച്ചകളുടെ രേഖകൾ ഇതിനകം പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. സംഘ്പരിവാർ ആശയങ്ങളുടെ പുതിയ പ്രായോജകരാകാനുള്ള പാർട്ടി കോൺഗ്രസ് തീരുമാനമാണ് ഡി.വൈ.എഫ്.ഐ നേതാവിനെ പോലും തള്ളി പറയുന്ന സാഹചര്യം ഉണ്ടാക്കിയതെന്നും ശംസുദ്ദീൻ കൂട്ടി ചേർത്തു.
മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എ.എസ്.എം അസ്ഗറലി തങ്ങൾ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.എം അമീർ, ജില്ലാ ഭാരവാഹികളായ കെ.എ ഹാറൂൺ റഷീദ്, വി.കെ മുഹമ്മദ്, പി.എ ഷാഹുൽ ഹമീദ്, വി.എം മുഹമ്മദ് ഗസ്സാലി, ആർ.പി ബഷീർ, സി.എ ജാഫർ സ്വാദിഖ്, പ്രവാസി ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ജലീൽ വലിയകത്ത്, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് എ.എം സനൗഫൽ, ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, മന്ദലാംകുന്ന് മുഹമ്മദുണ്ണി, ആർ.എം അബ്ദുൽ മനാഫ്, സി.കെ അഷ്‌റഫലി, ലത്തീഫ് പാലയൂർ, ശരീഫ് ചിറക്കൽ, ഹസീന താജുദ്ധീൻ, വി.പി മൻസൂർ അലി, സി.വി സുബ്രമണ്യൻ എന്നിവർ സംസാരിച്ചു.