കുന്നംകുളം: കുന്നംകുളത്ത് പിക്കപ്പ് വാന്‍ ഇടിച്ച് വീണ കാല്‍നട യാത്രക്കാരന് കെ.എസ്.ആര്.ടി.സി സ്വിഫ്റ്റ് ബസ് കയറിയിങ്ങി മരിച്ച സംഭവത്തില്‍ ഇടിച്ച വാഹനം കണ്ടെത്തി. വെള്ളറക്കാട് സ്വദേശിയുടേതാണ് പിക്കപ്പ് വാന്‍. തമിഴ്നാട് സ്വദേശിയായ പരംസ്വാമിയാണ് മരിച്ചത്. എന്നാല്‍ കെ.എസ്.ആര്.ടി.സി.യാണ് ആദ്യം ഇടിച്ചതെന്ന നിലയില്‍ വ്യാപകമായി വാര്‍ത്ത പ്രചരിച്ചിരുന്നു. പിന്നീട് സി.സി.ടി.വി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പിക്കപ്പ് വാനാണ് അപകടമുണ്ടാക്കിയതെന്ന് സ്ഥിരീകരിച്ചത്. കുന്നംകുളത്ത് ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്.