Saturday, March 14, 2026

ബൈക്കിലെത്തിയ മോഷ്ടാവ് വയോധികയുടെ സ്വര്‍ണ്ണമാല കവര്‍ന്നു

എരുമപ്പെട്ടി: നെല്ലുവായില്‍ വയോധികയുടെ സ്വര്‍ണ്ണമാല കവര്‍ന്നു. നെല്ലുവായ് കിഴക്കേമഠത്തില്‍ സരസ്വതി അമ്മാളു(89)ടെ മാലയാണ് ബൈക്കിലെത്തിയ മോഷ്ടാവ് പൊട്ടിച്ചെടുത്തത്. ഇന്ന് രാവിലെ 11 മണിയോടെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് നെല്ലുവായ് ശ്രീ ധന്വന്തരീ ആയൂര്‍വ്വേദ ആശുപത്രി റോഡില്‍ വെച്ചാണ് മോഷണം നടന്നത്. എരുമപ്പെട്ടി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments