Friday, September 20, 2024

കലക്ക വെള്ളം വിതരണം ചെയ്യുന്നതിൽ പ്രതിഷേധിച്ച് കൗൺസിലർമാർ ടാങ്കർ ലോറിയിൽ കുടിവെള്ള വിതരണം തുടങ്ങി

തൃശൂർ: കലക്ക വെള്ളം വിതരണം ചെയ്യുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ കൗൺസിലർമാർ ടാങ്കർ ലോറിയിൽ കുടിവെള്ള വിതരണം തുടങ്ങി. ഇന്ന് കോർപ്പറേഷന്റെ മുൻവശത്ത് നടന്ന ചടങ്ങിൽ വാഹനത്തിന്റെ ഫ്ലാഗ്ഓഫ് ടി.എൻ പ്രതാപൻ എം.പിയും ഡി.സി.സി പ്രസിഡന്റ് ജോസ്‌ വള്ളൂരും ചേർന്ന് നിർവ്വഹിച്ചു. കൗൺസിലർമാരായ ജോൺ ഡാനിയൽ, രാമനാഥൻ, രാജൻ പല്ലൻ, ജയപ്രകാശ്, മുകേഷ്, ലാലി, വിനീഷ്, സുനിൽരാജ് എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments