Friday, April 4, 2025

കുന്നംകുളത്ത് കെ-സ്വിഫ്റ്റ് ബസ്സിടിച്ച് തമിഴ്‌നാട് സ്വദേശി മരിച്ചു

കുന്നംകുളം: കുന്നംകുളത്ത് കെ-സ്വിഫ്റ്റ് ബസ്സിടിച്ച് തമിഴ്‌നാട് സ്വദേശി മരിച്ചു. തമിഴ്‌നാട് കള്ളകുറിച്ചി സ്വദേശി 55 വയസ്സുള്ള പരസ്വാമിയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം. തൃശ്ശൂര്‍ – കോഴിക്കോട് റൂട്ടിലോടുന്ന കെ – സ്വിഫ്റ്റ് ബസ്സ് തൃശ്ശൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുന്നതിനിടെയാണ് കുന്നംകുളത്ത് വെച്ച് അപകടത്തില്‍പ്പെട്ടത്. നിര്‍ത്താതെ പോയ ബസ് പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. സമീപത്തെ കടയില്‍ നിന്നും ചായ വാങ്ങാന്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ബസ് ഇടിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റയാളെ കുന്നംകുളം ലൈഫ് കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് പിന്നീട് തൃശൂര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments