Friday, September 20, 2024

ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതിയുടെ ഉദ്ഘാടനം 16 ന്; മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കും

ഗുരുവായൂർ: ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതിയുടെ ഉദ്ഘാടനം 16 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് എന്‍.കെ അക്ബര്‍ എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നഗരസഭാ ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കും. ടി.എന്‍ പ്രതാപന്‍ എം.പി, കളക്ടര്‍ ഹരിത വി കുമാര്‍, മുന്‍ എം.എല്‍ എ മാരായ കെ.വി അബ്ദുള്‍ ഖാദര്‍, പി.ടി.കുഞ്ഞുമുഹമ്മദ്, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ വി.കെ വിജയന്‍ എന്നിവരും വിവിധ സാമൂഹിക സാംസ്‌കാരിക, സംഘടന പ്രതിനിധികളും പങ്കെടുക്കും. ക്ഷേത്രനഗരിയിലെ ലോഡ്ജുകള്‍, ഹോട്ടലുകള്‍ മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ദ്രവമാലിന്യം പൈപ്പ് വഴി ചക്കംകണ്ടത്ത് സ്ഥാപിച്ചിട്ടുള്ള പ്ലാന്റിലെത്തിച്ച് ശുദ്ധീകരിക്കുന്നതാണ് പദ്ധതി. പദ്ധതിയ്ക്കായി സര്‍ക്കാര്‍ 21 കോടി 80 ലക്ഷം രൂപയാണ് ചെലവഴിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments