Friday, September 20, 2024

ചാവക്കാട് മഹല്ല് യു.എ.ഇ കൂട്ടായ്മ കുടുംബ സംഗമവും നോമ്പ് തുറയും സംഘടിപ്പിച്ചു

ചാവക്കാട്: ചാവക്കാട് മഹല്ല് യു.എ.ഇ കൂട്ടായ്മ (KHEDMA) കുടുംബ സംഗമവും നോമ്പ് തുറയും സംഘടിപ്പിച്ചു. ദുബായ് ഇത്തിസലാത് അക്കാദമിയിൽ നടന്ന സംഗമത്തിൽ ചാവക്കാട് മഹല്ലിലെ 200 കുടുംബങ്ങൾ പങ്കെടുത്തു.

പ്രസിഡന്റ് താഹിർ മാളിയേക്കൽ അധ്യക്ഷത വഹിച്ചു. ഡോ. സംഗീത് ഇബ്രാഹീം, ടി.പി ഷറഫുദ്ധീൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ദുബായ് ഗവൺമെന്റിന്റെ ആദരം ലഭിച്ച സലീം ഷാ, ഖുർആൻ മന:പാഠമാക്കിയ മുഹമ്മദ് അബ്ദുൽ ഹാദി, വർഷങ്ങളായി പ്രവാസ ജീവിതം നയിച്ച അബ്‌ദുൽ കരീം, മജീദ് മാളിയേക്കൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments