Friday, September 20, 2024

ഗുരുവായൂരിൽ നഗരസഭ കുടുംബശ്രീ വിഷു വിപണന സ്റ്റാളുകള്‍ തുറന്നു

ഗുരുവായൂര്‍: ഗുരുവായൂർ നഗരസഭ കുടുംബശ്രീ വിഷു വിപണന സ്റ്റാളുകള്‍ തുറന്നു. സി.ഡി.എസ് 1 വിഷു വിപണന സ്റ്റാൾ ഇന്ന് തുറന്നു. നഗരസഭാ ചെയര്‍മാന്‍ എം കൃഷ്ണദാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈലജ സുധന്‍, പൊതുമരാമത്ത് സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു അജിത് കുമാര്‍, സി.ഡി.എസ് 1 ചെയര്‍പേഴ്സണ്‍ അമ്പിളി ഉണ്ണികൃഷ്ണന്‍, വൈസ് ചെയര്‍പേഴ്സണ്‍ ഷെക്കീല ഇസ്മയില്‍ എന്നിവര്‍ സംസാരിച്ചു. ഗുരുവായൂര്‍ നഗരസഭാ പരിസരത്താണ് കുടുംബശ്രീ സി.ഡി.എസ് -1 സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നത്.


ഗുരുവായൂര്‍ നഗരസഭ കുടുംബശ്രീ സി.ഡി.എസ് – 2 വിഷു വിപണന സ്റ്റാൾ ഇന്ന് തുറന്നു. നഗരസഭാ ചെയര്‍മാന്‍ എം കൃഷ്ണദാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈലജ സുധന്‍, പൊതുമരാമത്ത് സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു അജിത് കുമാര്‍, സി.ഡി.എസ് 2 ചെയര്‍പേഴ്സണ്‍ മോളി ജോയ്, വൈസ് ചെയര്‍പേഴ്സണ്‍ ബിന്ദു ബാബുരാജ് എന്നിവര്‍ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments