ചാവക്കാട്: വിഷുവിന് വിഷരഹിത പച്ചക്കറി പദ്ധതിയുടെ ഭാഗമായി സി.പി.എം തിരുവത്ര, മണത്തല ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് പച്ചക്കറി ചന്തക്ക് തുടക്കമായി. സി.പി.എം ഏരിയാ സെക്രട്ടറി ടി.ടി ശിവദാസ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. കെ.എച്ച് സലാം, എ.എ മഹേന്ദ്രൻ, പി.കെ രാധാകൃഷ്ണൻ, കെ.വി ശശി, പ്രസന്ന രണദിവെ, കെ.എം. അലി, ടി.എം ഹനീഫ, മഞ്ജുഷ സുരേഷ് എന്നിവർ സംസാരിച്ചു. എപ്രിൽ 14 വരെയാണ് ചന്ത പ്രവർത്തിക്കുന്നത്.