Friday, September 20, 2024

ചാവക്കാട് ഹയർസെക്കണ്ടറി സ്കൂളിൽ പുതിയ കെട്ടിടം നിർമ്മാണം; 1 കോടി രൂപയുടെ ഭരണാനുമതി

ചാവക്കാട്: ചാവക്കാട് ഹയർ സെക്കണ്ടറി സ്ക്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 1 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എൻ.കെ അക്ബർ എം.എൽ.എ അറിയിച്ചു. ഹയർ സെക്കണ്ടറി വിഭാഗത്തിന് കെട്ടിടം നിർമ്മിക്കുന്നതിനാണ് തുക അനുവദിച്ചിട്ടുള്ളത്. നിലവില്‍ ചാവക്കാട് ഹയർ സെക്കണ്ടറി സ്കൂളില്‍ സംസ്ഥാന പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന 1 കോടി രൂപയുടെ ക്ലാസ്സ് മുറികള്‍ പൂര്‍ത്തീകരണഘട്ടത്തിലാണ്. കൂടാതെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1 കോടിരൂപയുടെ കെട്ടിട നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. ഹയർ സെക്കണ്ടറി വിഭാഗത്തിന് ഈ കെട്ടിടം കൂടി വരുന്നതോടെ ചാവക്കാട് ഹയർസെക്കണ്ടറി സ്ക്കൂളില്‍ അടിസ്ഥാന സൗകര്യവികസനത്തില്‍ വന്‍ കുതിപ്പാണ് ഉണ്ടാകുകയെന്ന് എം.എൽ.എ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments