Saturday, November 23, 2024

തിരുവത്രയിൽ സ്നേഹഭവനത്തിന്റെ കട്ടിളവെപ്പ് നടന്നു

ചാവക്കാട്: ശക്തമായ മഴയിൽ തകർന്ന സ്വന്തം വീട് പൊളിച്ചു മാറ്റുന്നതിനിടെ സ്ലാബ് തകർന്നുവീണു മരിച്ച തിരുവത്രയിലെ കോൺഗ്രസ് നേതാവ് നടുവിൽ പുരക്കൽ സുനിൽ കുമാറിന്റെ കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന സ്നേഹഭവനത്തിന്റെ കട്ടിളവെപ്പ് ഇന്ന് നടന്നു. ഗുരുവായൂർ ദേവസ്വം മുൻ ചെയർമാൻ ടി.വി ചന്ദ്രമോഹൻ കട്ടിളവെപ്പ് കർമ്മം നിർവഹിച്ചു. വീട് നിർമ്മാണ കമ്മിറ്റി ചെയർമാൻ സി.എ ഗോപപ്രതാപൻ അധ്യക്ഷത വഹിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ മുസ്താഖ് അലി മുഖ്യാതിഥിയായി. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി.വി ബദറുദ്ദീൻ, മത്സ്യത്തൊഴിലാളി സംസ്ഥാന സെക്രട്ടറി സി.വി സുരേന്ദ്രൻ, യൂത്ത് കോൺഗ്രസ് ജില്ലാവൈസ് പ്രസിഡൻറ് എച്ച്.എം നൗഫൽ, കെ നവാസ്, വീട് നിർമ്മാണകമ്മിറ്റി ഭാരവാഹികളായ എം.എസ് ശിവദാസ്, കെ.കെ ശ്രീകുമാർ, ഷുക്കൂർ കൊനാരത്ത് എൻ എം ഹംസ എ കെ അബ്ദുൽ ഖാദർ, കെ.ബി മുരളി, കെ.എച്ച് ഷാഹു, കെ ബിജു, അബ്ബാസ് താഴത്ത്, കെ.കെ പ്രധാൻ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments