Friday, September 20, 2024

തൃശ്ശൂർ ജില്ല മുനിസിപ്പൽ ആന്റ് കോർപ്പറേഷൻ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ചാവക്കാട് യൂണിറ്റ് സമ്മേളനം നടന്നു

ചാവക്കാട്: തൃശ്ശൂർ ജില്ല മുനിസിപ്പൽ ആന്റ് കോർപ്പറേഷൻ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ചാവക്കാട് യൂണിറ്റ് സമ്മേളനം നടന്നു. ചാവക്കാട് നഗരസഭ കോൺഫ്രൻസ് ഹാളിൽ ഇന്ന് നടന്ന സമ്മേളനം ചാവക്കാട് നഗരസഭ ചേയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. എ.കെ പുഷ്പ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.കെ മുബാറക്ക്, സി.ഐ.ടി.യു ഏരിയ ട്രഷറർ കെ.എം അലി, തൃശ്ശൂർ മുൻസിപ്പൽ ആന്റ് കോർപ്പറേഷൻ വർക്കേഴ്സ് യൂണിയൻ സെക്രട്ടറി ജോസഫ് മാളിയേക്കൽ, വർക്കേഴ്സ് യൂണിയൻ ജോയിന്റ് സെക്രട്ടറിമാരായ ഉണ്ണി വാറനാട്ട്, എ.കെ പുഷ്പ എന്നിവർ സംസാരിച്ചു. കെ.വി വസന്ത റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റ് ട്രഷറർ കെ.പി പ്രമീള വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. കെ.വി പ്രസാദ് സ്വാഗതവും എ.വി പ്രസന്ന നന്ദിയും പറഞ്ഞു. ഭാരവാഹികളായി എ.വി പ്രസന്നയെ പ്രസിഡന്റായും കെ.വി പ്രസാദിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. എ.കെ പുഷ്പ, ദീപ്തി ഫ്രാങ്കോ എന്നിവരാണ് വൈസ് പ്രസിഡണ്ടുമാർ. ജോയിന്റ് സെക്രട്ടറിമാരായി കെ.വി വസന്ത, ജോഷി എന്നിവരെ തിരഞ്ഞെടുത്തു. മനോജ്, കർണ്ണൻ, രാജലക്ഷ്മി എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments