ചാവക്കാട്: “കെ-റെയിൽ വേണം കേരളം വളരണം” എന്ന മുദ്രാവാക്യമുയർത്തി
ഡി.വൈ.എഫ്.ഐ ചാവക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനസഭ സംഘടിപ്പിച്ചു. ചാവക്കാട് മുനിസിപ്പൽ സ്ക്വയറിൽ നടന്ന ജനസഭ ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വ. കെ.എസ് അരുൺ കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.എസ് അനൂപ് അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി ടി.ടി ശിവദാസൻ, ഡി.വൈ.എഫ്.ഐ ജില്ല ട്രഷറർ കെ.കെ മുബാറക്, ജില്ല കമ്മിറ്റി അംഗം വി അനൂപ്, ബ്ലോക്ക് സെക്രട്ടറി എറിൻ ആന്റണി, ട്രഷറർ ടി.എം ഷഫീക്ക് തുടങ്ങിയവർ സംസാരിച്ചു.