Friday, September 20, 2024

ഗുരുവായൂർ നഗരസഭയിൽ പട്ടികജാതി വിദ്യാർഥികൾക്ക് ലാപ് ടോപ്പുകൾ വിതരണം ചെയ്തു

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിലെ പട്ടികജാതിയിൽപ്പെട്ട വിദ്യാർഥികൾക്ക് ലാപ് ടോപ്പുകൾ വിതരണം ചെയ്തു. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനംചെയ്തു. നഗരസഭ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എ.എം ഷെഫീർ അധ്യക്ഷനായി. ഷൈലജാ സുധൻ, എ.എസ് മനോജ്, എ സായിനാഥൻ, കെ.പി ഉദയൻ, അജിത ദിനേശൻ എന്നിവർ സംസാരിച്ചു. പട്ടികജാതി വികസന ഓഫീസർ രാധാമണി എം.എൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജനകീയാസൂത്രണപദ്ധതിയിൽ ഉൾപ്പെടുത്തി 21,50,000 രൂപ ചെലവിട്ട് 49 വിദ്യാർഥികൾക്കാണ് ലാപ്ടോപ്പ് വിതരണംചെയ്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments