Friday, September 20, 2024

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് 30 കോടി സമ്മാനം

അബുദാബി: ബിഗ് ടിക്കറ്റിന്റെ  238-ാമത് സീരീസ് നറുക്കെടുപ്പില്‍ 1.5 കോടി ദിര്‍ഹം (30 കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി മലയാളിയായ രതീഷ് രഘുനാഥന്‍. കുവൈത്തില്‍ താമസിക്കുന്ന ഇദ്ദേഹം മാര്‍ച്ച് 19നാണ് സമ്മാനാര്‍ഹമായ 291593 എന്ന നമ്പര്‍ ടിക്കറ്റ് വാങ്ങിയത്. 

നറുക്കെടുപ്പ് വേദിയില്‍ വെച്ച് ബിഗ് ടിക്കറ്റ് പ്രതിനിധികളായ റാച്ചാര്‍ഡും ബുഷ്രയും വിളിച്ച് സമ്മാനവിവരം അറിയിച്ചപ്പോള്‍ വളരെയേറെ സന്തോഷമുണ്ടെന്ന് പറഞ്ഞ രതീഷ്, ബിഗ് ടിക്കറ്റിനോടുള്ള നന്ദിയും അറിയിച്ചു. 171563 എന്ന ടിക്കറ്റ് നമ്പരിനുടമയായ ഇന്ത്യക്കാരനായ സജീഷ് കുറുപ്പത്ത് രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത്. മൂന്നാം സമ്മാനമായ 300,000 ദിര്‍ഹം നേടിയത് ജോര്‍ദാനില്‍ നിന്നുള്ള ലേയ്ത് തഹ്ബൂബ് ആണ്. 041802 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. 178128 എന്ന ടിക്കറ്റ് നമ്പരിലൂടെ പെന്നിധി ശ്രീഹരി ആണ് നാലാം സമ്മാനമായ 250,000 ദിര്‍ഹം നേടിയത്. ഇന്ത്യക്കാരനാണ് ഇദ്ദേഹം. ഈജിപ്ത് സ്വദേശിയായ ഹാനി സര്‍ഹാന്‍ അഞ്ചാം സമ്മാനമായ 100,000 ദിര്‍ഹം സ്വന്തമാക്കിയത്. 037877 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. ഡ്രീം കാര്‍ പ്രൊമോഷനില്‍ ഫിലിപ്പീന്‍സില്‍ നിന്നുള്ള ജൂലി ഫെ ടോ 007020 എന്ന ടിക്കറ്റ് നമ്പരിലൂടെ മെസാറാതി ലാവന്റെ ജിറ്റി ഹൈബ്രിഡ് വാഹനം സ്വന്തമാക്കി. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments