Wednesday, November 26, 2025

ഗുരുവായൂരില്‍ അജ്ഞാതനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി

ഗുരുവായൂർ: ഗുരുവായൂരിൽ അജ്ഞാതനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി. ഗുരുവായൂര്‍ നഗരസഭയോട് ചേര്‍ന്നുള്ള വായനശാലക്ക് പുറകിലാണ് ഇന്ന് പുലര്‍ച്ചെ 55 വയസ്സ് തോന്നിയ്ക്കുന്ന അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലക്ക് പിന്‍ഭാഗത്തെ ചെറിയ മുറിപാടില്‍നിന്നും ചോരയൊലിക്കുന്ന നിലയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഫിംഗര്‍ പ്രിന്റ് സര്‍ച്ചര്‍ പി.ആര്‍ ഷൈന, സൈന്റിഫിക് ഓഫീസര്‍ ബി മഹേഷ് എന്നിവരുടെ നേതൃത്വത്തില്‍ വിരലടയാള വിദഗ്ദരും സംഭവ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഗുരുവായൂര്‍ ടെമ്പിള്‍ സി.ഐ സി പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ കെ ഗിരി, ഐ.എസ് ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിശദമായ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. ഇയാള്‍ ശനിയാഴ്ച്ച രാത്രി മദ്യഷാപ്പില്‍നിന്നും മദ്യം വാങ്ങി കഴിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തൃശ്ശൂരില്‍നിന്നും ഡോണയെന്ന പോലീസ് നായയും പരിശോധനയ്‌ക്കെത്തിയിരുന്നു.
മൃതദേഹത്തില്‍നിന്നും മണംപിടിച്ച നായ, വായനശാലയ്ക്ക് പുറകില്‍നിന്നും നഗരസഭ കാര്യാലയത്തിന് മുന്നിലൂടെ ബസ് സ്റ്റാന്റ് പരിസരത്തെത്തി നിന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments