Wednesday, November 20, 2024

പുന്ന അയ്യപ്പ സുബ്രഹ്മണ്യക്ഷേത്രത്തിൽ നാരായണീയം പഠനം പുന:രാരംഭിച്ചു

ചാവക്കാട്: പുന്ന അയ്യപ്പ സുബ്രഹ്മണ്യക്ഷേത്രത്തിൽ ആചാര്യ സി.പി നായരുടെ ശിക്ഷണത്തിലുള്ള നാരായണീയം പഠന ക്ലാസ്സ് ഇന്ന് പുന:രാരംഭിച്ചു. നാരായണീയം പഠന സമിതിയുടെ നേതൃത്വത്തിൽ നടന്നു വന്നിരുന്ന നാരായണീയം കോവിഡ് മൂലം മൂന്ന് വർഷമായി നടന്നിരുന്നില്ല. ആചാര്യ സി.പി നായർ ഉദ്ഘാടനം ചെയ്തു. നാരായണീയ പഠന സമിതി പ്രസിഡന്റ് ഗീതാ വിനോദ് അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് പി യതീന്ദ്രദാസ്, മാതൃസമിതി ഭാരവാഹികളായ പ്രേമലത രാജൻ, നളിനി ശിവരാമൻ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments