ചാവക്കാട്: നാടിന്റെ നന്മക്കായി പൊതു വിഷയങ്ങളിൽ ഇടപെടുന്ന പൊതുപ്രവർത്തകരെ തീവ്രവാദികളെന്ന് താലൂക്ക് വികസന സമിതി യോഗത്തിൽ വിശേഷിപ്പിച്ച ഐ.എൻ.എൽ പ്രതിനിധിയെന്ന് അവകാശപ്പെടുന്ന വ്യക്തി ആരെ സന്തോഷിപ്പിക്കാനാണ് ഇത്തരം അഭിപ്രായം നടത്തിയതെന്ന് വ്യക്തമാക്കണമെന്ന് സാംസ്കാരിക പ്രവർത്തകൻ ഫിറോസ് പി തൈപറമ്പിൽ അഭിപ്രായപ്പെട്ടു. തീവ്രവാദം എന്താണെന്ന് പോലും അദ്ദേഹത്തിന് അറിയാതെ പോകുന്നത് വികലമായ കാഴ്ചപ്പാട് മൂലമാണെന്നും അദ്ദേഹം പറഞ്ഞു.