Thursday, April 3, 2025

ഇന്ധന വില വർധന; സി.പി.എം പ്രവർത്തകർ ബ്ലാങ്ങാട് കോളനിപ്പടിയിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

ഗുരുവായൂർ: ഇന്ധന വില വർധനവിനെതിരെ സി.പി.എം പ്രവർത്തകർ ബ്ലാങ്ങാട് കോളനിപ്പടിയിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

വീഡിയോ വാർത്ത കാണാം….👇

പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവക്ക് വിലവർദ്ധിപ്പിച്ച നരേന്ദ്രമോഡി സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സി.പി.എം പ്രവർത്തകർ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. സി.പി.എം കടപ്പുറം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലാങ്ങാട് കോളനിപ്പടിയിൽ ഇന്ന് സംഘടിപ്പിച്ച ധർണ ഡി.വൈ.എഫ്.ഐ ചാവക്കാട് ബ്ലോക്ക് സെക്രട്ടറി ഐറിൻ ആൻ്റണി ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ കമ്മറ്റി അംഗം കെ.വി അഷ്റഫ്, പി ഇഖ്ബാൽ എന്നിവർ സംസാരിച്ചു

RELATED ARTICLES
- Advertisment -

Most Popular

Recent Comments