Friday, September 20, 2024

ഇന്ധന വില വർധനക്കെതിരെ സി.പി.എം ചാവക്കാട് മണത്തല ലോക്കൽ കമ്മിറ്റി ധർണ നടത്തി

ചാവക്കാട്: പെട്രോൾ, ഡീസൽ, പാചകവാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് സി.പി.എം ചാവക്കാട് മണത്തല ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ നടത്തി. സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്ന ധർണ സി.പി.എം ജില്ല സെക്രട്ടറിയേറ്റ് അംഗം കെ.വി അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എ.എ മഹേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.വി ശശി, കെ.എം അലി എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments