ഏങ്ങണ്ടിയൂർ: ഭാരതീയ മസ്ദൂർ സംഘത്തിന്റെ നേതൃത്വത്തിൽ മോട്ടോർ തൊഴിലാളികൾ തൃപ്രയാർ ജോയിന്റ് ആർ.ടി.ഒ ഓഫീസിലേക്ക് പ്രതിഷേധമാർച്ചും ധർണയും സംഘടിപ്പിച്ചു. മോട്ടോർ വാഹനങ്ങളുടെ രജിസ്ട്രേഷൻ ഫീസ്, ഫിറ്റ്‌നസ് ഫീസ് നിരക്കുകൾ കുത്തനെ ഉയർത്തിയതിലും ഹരിത നികുതി ഏർപ്പെടുത്തിയതിലും പ്രതിഷേധിച്ചായിരുന്നു സമരം. ബിഎംഎസ് ജില്ലാ പ്രസിഡന്റ് എം.കെ ഉണ്ണികൃഷ്ണൻ ധർണ ഉദ്ഘാടനം ചെയ്തു. കയ്പമംഗലം മേഖല പ്രസിഡന്റ് കെ ഹരീഷ് അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് ജില്ല ജോയിന്റ് സെക്രട്ടറി കെ.ബി ജയശങ്കർ, ചേർപ്പ് മേഖല സെക്രട്ടറി ഇ.പി ഗിരീഷ്, നാട്ടിക മേഖല സെക്രട്ടറി കെ.ജെ ജിജേഷ് കുമാർ, കയ്പമംഗലം മേഖല സെക്രട്ടറി വി.എ ലിജോയ് എന്നിവർ സംസാരിച്ചു. ഓട്ടോറിക്ഷ മസ്ദൂർ സംഘം മേഖല ഭാരവാഹികളായ ഗിരീഷ് മണക്കുന്നത്ത്, സി.എ ഷാജു എന്നിവർ ധർണക്ക് നേതൃത്വം നൽകി. തുടർന്ന് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള നിവേദനം ജോയിന്റ് ആർ.ടി.ഒക്ക് നൽകി.