ചാവക്കാട്: ഇന്ദിരാ ഭവൻ ചാവക്കാട് ബീച്ചിന്റെ നേതൃത്വത്തിൽ ഒന്നാമത് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡന്റ് എച്ച്.എം നൗഫൽ ഉദ്ഘാടനം ചെയ്തു. എട്ടു ടീമുകൾ മാറ്റുരച്ച ക്രിക്കറ്റ് മാമാങ്കത്തിൽ ജി.സി.സി ഗുരുവായൂർ ജേതാക്കളായി. ട്രിപ്പിൾ ടു അകലാട് രണ്ടാം സ്ഥാനം നേടി.
സമാപന ഉദ്ഘാടനവും സമ്മാന ദാനവും ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് സി.എ ഗോപപ്രതാപൻ നിർവഹിച്ചു. യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡണ്ട് നിഖിൽ ജി കൃഷ്ണൻ മുഖ്യഥിതിയായി. ഇൻകാസ് ജില്ലാ പ്രസിഡന്റ് കമാൽ കല്ലാത്തയിൽ ക്യാഷ് അവാർഡ് നൽകി. ആഷിക് യുവി, ആബിദ് കണ്ണൂസ് എന്നിവർ കളികൾ നിയന്ത്രിച്ചു. ഇന്ദിരാ ഭവൻ ചാവക്കാട് ബീച്ച് ഭാരവാഹികളായ തെബ്ഷീർ മഴുവഞ്ചേരി, സൈനുദ്ധീൻ ചക്കര, നിസാം ചക്കര, ഗഫാർ, അഷറഫ്, ഷമീം, സുഹാസ്, ഷാരൂഖാൻ, മഹ്ഷൂക്ക്, അജ്മൽ, ഹസീബ്, നൗഫൽ, യൂത്ത് കോൺഗ്രസ്സ് നേതാക്കളായ ഫദിൻ രാജ്, രഞ്ജിത്ത്, അശ്വിൻ, ജീവൻ എന്നിവർ പങ്കെടുത്തു.