ഗുരുവായൂർ: പണിമുടക്കിനെ തുടർന്ന് ക്ഷേത്രനടയിലെ ഹോട്ടലുകളെല്ലാം അടച്ചപ്പോൾ ഭക്തജനങ്ങൾക്ക് കരുതലൊരുക്കി സേവാഭാരതി പ്രവർത്തകർ. ഗുരുവായൂരിൽ രാവിലെ മുതൽ ഭക്ഷണവും കുടിവെള്ളവും സേവാഭാരതിയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു, രാവിലെ ഉപ്പ്മാവും പഴവും കട്ടൻ കാപ്പിയും നൽകിയപ്പോൾ ഉച്ചക്ക് പൊതിച്ചോറാണ് നൽകിയത്. കൂടാതെ കുടിവെള്ളവും വിതരണം ചെയ്തു. ബി.ജെ.പി കൗൺസിലർമാരായ ശോഭ ഹരിനാരായണൻ, ജ്യോതി രവീന്ദ്രനാഥ്, സേവാഭാരതി പ്രവർത്തകരായ കൃഷ്ണദാസ്, വിഘ്നേഷ്, വിവേക്, രാഹുൽ, ജിജുമോൻ, മാധവപ്രസാദ് എന്നിവർ നേതൃത്വം നൽകി.