Friday, September 20, 2024

വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം നേടിയ മുഹ്സിന ഉമർഷയെ കടപ്പുറം ഗ്രാമ പഞ്ചായത്ത് ആദരിച്ചു

കടപ്പുറം: മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭ പുരസ്ക്കാരത്തിന് അർഹയായ മുഹ്സിന ഉമർഷയെ കടപ്പുറം ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ ഹസീന താജുദ്ധീൻ ഉപഹാരം നൽകി. വൈസ് പ്രസിഡന്റ്‌ കാഞ്ചന മൂക്കൻ, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാരായ വി.പി മൻസൂർ അലി, സാലിഹ ഷൗക്കത്ത്, ശുഭ ജയൻ, മെമ്പർമാരായ സുനിത പ്രസാദ്, അബ്ദുൽ ഗഫൂർ, അഡ്വ. മുഹമ്മദ്‌ നാസിഫ്, സെമീറ ഷെരീഫ്, പി.എ മുഹമ്മദ്‌, റാഹില വഹാബ്, ഷീജ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. കടപ്പുറം മുനക്കകടവ് പണ്ടാരി ഉമർഷയുടെയും നഷീജയുടെയും മകളായ മുഹ്സീന തൃശൂർ സെൻ്റ് തോമസ് കോളേജ് എം.കോം വിദ്യാർത്ഥിനിയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments