Friday, September 20, 2024

മന്ദലാംകുന്ന് വെൽഫെയർ അസോസിയേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഖത്തർ: തൃശൂർ ജില്ലയിലെ മന്ദലാംകുന്ന് നിവാസികളുടെ ഖത്തർ പ്രവാസി സംഘടനയായ മന്ദലാംകുന്ന് വെൽഫെയർ അസോസിയേഷൻ പുതിയ കമ്മിറ്റി നിലവിൽ വന്നു. ദോഹയിലെ സംഘം റെസ്റ്റോറന്റിൽ നടന്ന വാർഷിക ജനറൽ ബോഡി മീറ്റിംഗിൽ മുൻ പ്രസിഡന്റ് പി.എ ലിയാകത്ത് അധ്യക്ഷത വഹിച്ചു. അഡ്വവൈസറി ബോർഡ് അംഗം കാസിം കറുത്താക്ക, മുൻ ട്രഷറർ ഷാഹുൽ കോട്ടപ്പുറത്ത്, എ.എം ബദറുദ്ധീൻ, കെ.എച്ച് അൻവർ, അബു, നജീബ് എന്നിവർ സംസാരിച്ചു. മുൻ സെക്രട്ടറി വി.ജി ലാൽമോൻ സ്വാഗതവും ട്രഷറർ താഹ ജമാൽ നന്ദിയും പറഞ്ഞു.
തുടർന്ന് അഡ്വവൈസറി അംഗങ്ങളുടെ നേതൃത്വത്തിൽ പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments