ഗുരുവായൂർ: ചെമ്പ്രതോട് സംരക്ഷണ ഭിത്തി പൂർണ്ണമായും കെട്ടി സംരക്ഷിക്കണമെന്ന് സി.പി.ഐ മാമബസാർ ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ടി.എ നനീഷ് നഗറിൽ നടന്ന സമ്മേളനം ജില്ല കമ്മിറ്റി അംഗം കെ.പി സന്ദീപ് ഉദ്ഘാടനം ചെയ്തു. നവാസ് അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി വിശ്വനാഥൻ സ്വാഗതം പറഞ്ഞു.
സമ്മേളനത്തിന് മുന്നോടിയായി പ്രത്യേകം തയ്യാറാക്കിയ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. എൻ.എ റസ്‌മിൽ പതാക ഉയർത്തി. തുടർന്ന് പ്രകടനം നടന്നു. എ.പി നവാസ് രക്തസാക്ഷി പ്രമേയവും എ ഖൈസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. പി.എസ് ജയൻ, കെ.കെ അപ്പുണ്ണി, എ.എം ഷെഫീർ, റഹിം പലുവായ് എന്നിവർ സംസാരിച്ചു. പുതിയ ബ്രാഞ്ച് സെക്രട്ടറിയായി എൻ.എ റസ്മിലിനേയും അസിസ്റ്റന്റ് സെക്രട്ടറിയായി എ ഖൈസിനെയും സമ്മേളനം തിരഞ്ഞെടുത്തു.