Friday, November 22, 2024

ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർഷക സംഘം കാൽനട ജാഥ നടത്തി

കുന്നംകുളം: ദ്വിദിന ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർഷകസംഘം കുണ്ടന്നൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട ജാഥ നടത്തി. കുണ്ടന്നൂർ വടക്ക്മുറിയിൽ നിന്നും കാഞ്ഞിരക്കോട് മോസ്ക്കോ വരെ നടന്ന കാൽനടജാഥ കർഷകസംഘം ഏരിയാകമ്മിറ്റി അംഗം എൻ ബിജു ഉദ്ഘാടനം ചെയ്തു. ബിനീഷ് അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ കെ സതീഷ് കുമാർ, കെ.ടി സുരേഷ് കുമാർ, കെ രമേഷ്, ഇ.എസ് സുരേഷ്, പി.എം സജി എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം എം.എസ് സിദ്ധൻ ഉദ്ഘാടനം ചെയ്തു. കെ.ടി സുരേഷ് കുമാർ, അദ്ധ്യക്ഷത വഹിച്ചു. പി.വി പ്രകാശൻ സ്വാഗതവും ടി.ജി അനിലൻ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments