Friday, September 20, 2024

വിവിധ പുരസ്ക്കാര ജേതാക്കളെ കടപ്പുറം കുടുംബശ്രീ സി.ഡിഎസ് ഭരണസമിതി ആദരിച്ചു

കടപ്പുറം: വിവിധ പുരസ്ക്കാര ജേതാക്കളെ കടപ്പുറം കുടുംബശ്രീ സി.ഡിഎസ് ഭരണസമിതി ആദരിച്ചു.

വീഡിയോ വാർത്ത കാണാം ….👇

മുഖ്യമന്ത്രിയുടെ വിദ്യാർഥി പ്രതിഭാ പുരസ്കാരത്തിന് അർഹയായ മുനക്കക്കടവ് സ്വദേശിനി മുഹ്സിന ഉമ്മർ ഷാ, നാലാം തവണയും മികച്ച ആശാ പ്രവർത്തകക്കുള്ള അവാർഡ് നേടിയ പതിമൂന്നാം വാർഡ് ആശാ പ്രവർത്തക റംല, എം.എൻ.ആർ.ഇ.ജി പദ്ധതിയിൽ മികച്ച മേറ്റിനുള്ള അംഗീകാരം നേടിയ വട്ടേക്കാട് സ്വദേശിനിയും മുൻ സിഡിഎസ് മെമ്പറുമായ ജയ രവി എന്നിവർക്കാണ് ആദരം നൽകിയത്. കടപ്പുറം പഞ്ചായത്ത്  കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ഷംസിയ തൗഫീഖ് പുരസ്കാര ജേതാക്കൾക്ക് മൊമെന്റോ നൽകി. കടപ്പുറം പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാലിഹ ഷൗക്കത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശുഭ ജയൻ, സിഡിഎസ് അംഗങ്ങളായ മൈമൂന, പ്രീതി, പഞ്ചായത്ത് മെമ്പർ ടി.ആർ ഇബ്രാഹിം  എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments