Wednesday, February 25, 2026

എടക്കഴിയൂരിൽ കയർ പൊട്ടിച്ച് ഓടിവന്ന പോത്ത് വയോധികയെ കുത്തിപ്പരിക്കേൽപ്പിച്ചു

ചാവക്കാട്: എടക്കഴിയൂരിൽ കയർ പൊട്ടിച്ച് ഓടിവന്ന പോത്ത് വയോധികയെ കുത്തിപ്പരിക്കേൽപ്പിച്ചു. ചാവക്കാട് എടക്കഴിയൂർ ചങ്ങാടം കൊഴപ്പാട്ട് 65 വയസുള്ള കാർത്തുവിനാണ് പോത്തിന്റെ കുത്തേറ്റത്. ഇന്ന് വൈകീട്ട് 6.30 ഓടെ വീട്ടു മുറ്റത്ത് വെച്ചായിരുന്നു സംഭവം. കൈക്കും, നെഞ്ചിനും പരിക്കേറ്റ കാർത്തുവിനെ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments