Friday, November 22, 2024

ചാവക്കാട് നഗരസഭയിൽ ബജറ്റ് അവതരിപ്പിച്ചു; പ്രതിപക്ഷം ബഹിഷ്ക്കരിച്ചു

ചാവക്കാട്: ചാവക്കാട് നഗരസഭയിൽ 2022-23 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. പ്രതിപക്ഷം ബജറ്റ് ബഹിഷ്ക്കരിച്ചു. ചാവക്കാട് ബ്ലാങ്ങാട് ബീച്ചിലെ അനധികൃത കള്ളുഷാപ്പ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ച പ്രതിപക്ഷ കൗൺസിലർമാർക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ചാണ് ബജറ്റ് അവതരണം പ്രതിപക്ഷ അംഗങ്ങൾ ബഹിഷ്കരിച്ചത്. സെക്രട്ടറിയുടെ പരാതിയെ തുടർന്നാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുള്ളത്. ആകെയുള്ള 32 അംഗങ്ങളിൽ ഒമ്പത് പ്രതിപക്ഷ അംഗങ്ങളാണ് ബഹിഷ്ക്കരിച്ചത്. വൈസ് ചെയർമാൻ കെ.കെ മുബാറക്കാണ് ബജറ്റ് അവതരിപ്പിച്ചത്. ചെയർപേഴ്സൺ ഷീജാ പ്രശാന്ത് അധ്യക്ഷത വഹിച്ചു.
ഉപരോധിച്ച പ്രതിപക്ഷ കൗൺസിലർമാർക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ചാണ് ബജറ്റ് അവതരണം പ്രതിപക്ഷ അംഗങ്ങൾ ബഹിഷ്കരിച്ചത്. സെക്രട്ടറിയുടെ പരാതിയെ തുടർന്നാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുള്ളത്. ആകെയുള്ള 32 അംഗങ്ങളിൽ ഒമ്പത് പ്രതിപക്ഷ അംഗങ്ങളാണ് ബഹിഷ്ക്കരിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments