തൃശൂര്‍: ചേര്‍പ്പില്‍ അനുജന്‍, ചേട്ടനെ കുഴിച്ചുമൂടിയതു ജീവനോടെ. കഴുത്തു ഞെരിച്ചു കൊന്നെന്നായിരുന്നു പ്രതിയുടെ മൊഴി. എന്നാൽ ശ്വാസകോശത്തിൽ മണ്ണ് കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിലാണ് നിർണായക വിവരം ലഭിച്ചത്. തലയിൽ ആഴത്തിലുള്ള മുറിവും ഉണ്ട്. ചേർപ്പ് സ്വദേശിയായ കെ.ജെ.ബാബുവാണു കൊല്ലപ്പെട്ടത്. സഹോദരൻ സാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മദ്യപിച്ചു ബഹളമുണ്ടാക്കിയ ചേട്ടനെ അനുജൻ സാബു കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസിനു നൽകിയ മൊഴി. മൽപിടിത്തത്തിനിടെ പാടത്തേക്കു വീണപ്പോള്‍ ബാബുവിന്റെ തലയിൽ മുറിവേറ്റിരുന്നു. ഇതും പോസ്റ്റ്മോര്‍ട്ടത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്.