ചാവക്കാട്: റവന്യൂ ഭൂമി കയ്യേറി അനധികൃതമായി കള്ള് കച്ചവടം ചെയ്യുന്നവരെ ചാവക്കാട് നഗരസഭ സെക്രട്ടറി സംരക്ഷിക്കുന്നുവെന്ന് കാണിച്ച് യു.ഡി.എഫ് കൗൺസിലർമാർ ജില്ല കലക്ടർക്ക് പരാതി നൽകി. അനധികൃതമായി കൈയേറിയ റവന്യൂ ഭൂമി എത്രയും പെട്ടന്ന് തിരിച്ചുപിടിക്കണമെന്നും നഗരസഭയിലെ അനധികൃത നിർമ്മാണ പ്രവർത്തനങ്ങളിൽ അന്വേഷണം വേണമെന്നും കൗൺസിലർമാർ ആവശ്യപെട്ടു. പരാതിയിൽ എത്രയും വേഗം പരിഹാരം കാണാമെന്ന് കലക്ടർ ഉറപ്പ് നൽകിയതായി കൗൺസിലർമാർ പറഞ്ഞു. പ്രതിപക്ഷ നേതാവ് കെ.വി സത്താർ, കൗൺസിലർമാരായ ഷാഹിദ പേള, സുപ്രിയ രമേന്ദ്രൻ, അസ്മത്തലി, ബേബി ഫ്രാൻസീസ്, ഷാഹിദ മുഹമ്മദ്, ഫൈസൽ കാനാംമ്പുള്ളി, പി.കെ കബീർ, ജോയ് സി ടീച്ചർ തുടങ്ങിയവരാണ് പരാതി നൽകിയത്.