Saturday, November 23, 2024

ചാവക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രവാസി ക്ഷേമ സഹകരണ സംഘം ഉദ്ഘാടനം ചെയ്തു

ചാവക്കാട്: ചാവക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രവാസി ക്ഷേമ സഹകരണ സംഘം പുന്നയൂർ പഞ്ചായത്തിലെ അകലാട് ഇന്ന് ഉദ്ഘാടനം ചെയ്തു. കേരള പ്രവാസി ക്ഷേമ നിധി ബോർഡ്‌ ചെയർമാൻ പി.ടി കുഞ്ഞുമുഹമ്മദ്‌ ഉദ്ഘാടനം നിർവഹിച്ചു. സംഘം പ്രസിഡന്റ് ഷരീഫ് തളികശ്ശേരി അധ്യക്ഷത വഹിച്ചു. പുന്നയൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.വി സുരേന്ദ്രൻ, പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ്‌ ജാസ്മിൻ ഷഹീർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം കമറുദ്ധീൻ, ജില്ലാ പഞ്ചായത്ത് അംഗം റഹീം വീട്ടിപറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈനി ഷാജി, കേരള പ്രവാസി സംഘം ജില്ലാ പ്രസിഡന്റ്‌ അഷ്‌റഫ്‌ ഹാജി, സെക്രട്ടറി എം.കെ ശശിധരൻ,  ഏരിയ പ്രസിഡന്റ്‌ അഹമ്മദ് മുല്ല, സെക്രട്ടറി എം.എ അബ്‌ദുൾ റസാഖ്, ട്രഷറർ ബഹുലെയൻ, ജോയിന്റ് സെക്രട്ടറി ശാലിനി രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു. കെ.വി അബ്ദുൽ റഷീദ് സ്വാഗതവും സംഘം ബോർഡ്‌ മെമ്പർ മജീദ് കടവൻതോട് നന്ദിയും പറഞ്ഞു.


         പ്രവാസി മലയാളികൾക്കിടയിൽ സഹകരണ ആശയം പ്രചരിപ്പിക്കാനും അവരുടെ കൂട്ടായ്മയിലൂടെ  പുനരധിവാസ പദ്ധതികൾ ആവിഷ്കരിച്ച് പ്രവാസികളുടെ ഉന്നമനത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന തൃശൂർ ജില്ലയിലെ  22-ാമത്തെ സഹകരണ സ്ഥാപനമാണ് പ്രവാസി ക്ഷേമ സഹകരണ സംഘം .

RELATED ARTICLES
- Advertisment -

Most Popular

Recent Comments