Friday, September 20, 2024

സംസ്ഥാനത്ത് സ്വകാര്യബസ് സമരം തുടങ്ങി; നിരക്കുവർധന എല്‍.ഡി.എഫില്‍ ചര്‍ച്ചയ്ക്ക് ശേഷം

തിരുവനന്തപുരം: നിരക്കുവർധന ആവശ്യപ്പെട്ട് 7000-ത്തോളം സ്വകാര്യ ബസുകൾ പണിമുടക്ക് തുടങ്ങി. കെ.എസ്.ആർ.ടി.സി. കൂടുതൽ ബസുകൾ ഓടിക്കാൻ തീരുമാനിച്ചെങ്കിലും ആവശ്യത്തിന് ബസും ജീവനക്കാരും ഇല്ലാത്തത് തിരിച്ചടിയാണ്.

കുറഞ്ഞനിരക്ക് 12 രൂപയാക്കുക, വിദ്യാർഥികളുടെ യാത്രാനിരക്ക് ആറുരൂപയാക്കുക, കിലോമീറ്റർ നിരക്ക് ഒരുരൂപ 10 പൈസയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് അനിശ്ചിതകാല പണിമുടക്ക്. പരീക്ഷാസമയമായതിനാൽ പണിമുടക്കിൽനിന്നു വിട്ടുനിൽക്കണമെന്ന് മന്ത്രി ആന്റണി രാജു അഭ്യർഥിച്ചു.

അതേസമയം, ആവശ്യങ്ങളുന്നയിച്ച് നാലുമാസം കഴിഞ്ഞിട്ടും സർക്കാർ വാക്കുപാലിക്കാത്തതുകൊണ്ടാണ് സമരത്തിലേക്ക് നീങ്ങിയതെന്ന് ബസ്സുടമകൾ പറയുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments