ചാവക്കാട്: ബ്ലോക്ക് പഞ്ചായത്തിൽ ഇന്ന് അവതരിപ്പിച്ച ബജറ്റ് മുൻകാല ബജറ്റുകളുടെ ആവർത്തനം മാത്രമാണെന്ന് പ്രതിപക്ഷ ആരോപണം. ലൈഫ് പദ്ധതിയുൾപ്പെടെ ബജറ്റുകളിൽ പ്രധാനമായും ഉൾപ്പെടുത്തേണ്ട പദ്ധതികൾ ഒന്നും തന്നെ ഉൾപ്പെടുത്തിയിട്ടില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. കാർഷികരംഗത്തെ പൂർണമായും അവഗണിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ദേശീയപാത വികസനത്തിന് ഭാഗമായി പഞ്ചായത്ത് ലഭിക്കുന്ന നഷ്ടപരിഹാരത്തുക സംബന്ധിച്ച് യാതൊന്നും തന്നെ ബജറ്റിലില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. ഉദ്യോഗസ്ഥരുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള ബജറ്റാണ് ബ്ലോക്ക് പഞ്ചായത്തിൽ അവതരിപ്പിച്ചിട്ടുള്ളത്. ബജറ്റിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങളെക്കുറിച്ച് മുൻകൂട്ടി ചർച്ച നടത്തിയിട്ടില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷ നേതാവ് ഫാത്തിമ ലീനസ്, പ്രതിപക്ഷ അംഗങ്ങളായ ഷൈനി ഷാജി, ബിജു പള്ളിക്കര, പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് സി.വി സുരേന്ദ്രൻ, പുന്നയൂർക്കുളം പഞ്ചായത്ത് ജാസ്മിൻ ഷഹീർ എന്നിവരാണ് ബ്ലോക്ക് പഞ്ചായത്ത് ബജറ്റിനെതിരെ രൂക്ഷവിമർശനം ഉയർത്തിയത്.