Friday, September 20, 2024

ആരോഗ്യം, ടൂറിസം മേഖലകള്‍ക്ക് പ്രാധാന്യം നല്‍കി ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

ചാവക്കാട്: ആരോഗ്യം, ടൂറിസം മേഖലകള്‍ക്ക് പ്രാധാന്യം നല്‍കി ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. 48.88 കോടി രൂപ വരവും 48.68 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് മന്ദലാംകുന്ന് മുഹമ്മദുണ്ണിയാണ് അവതരിപ്പിച്ചത്. സേവനമേഖലക്ക് മാത്രമായി 27.91 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. പശ്ചാത്തലമേഖല, ഉത്പാദനമേഖല, ഭവനനിര്‍മ്മാണം, ശുചിത്വത്തിന്റെ ഭാഗമായി മാലിന്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍, യുവജനക്ഷേമ പരിപാടികള്‍, കാര്‍ഷികരംഗത്തെ വികസനം, വൃദ്ധ വികലാംഗ ശിശുക്ഷേമം തുടങ്ങി എല്ലാ മേഖലക്കും ബജറ്റില്‍ പരിഗണന നല്‍കിയിട്ടുണ്ട്. യോഗത്തില്‍ ബ്ലോക്ക് പ്രസിഡന്റ് മിസ്രിയ മുസ്താക്കലി അദ്ധ്യക്ഷത വഹിച്ചു. വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ഫസലുല്‍ അലി, ഹസീന താജുദ്ദീന്‍, ജാസ്മിന്‍ ഷഹീര്‍, സുരേന്ദ്രന്‍, വി.സി ഷാഹിബാന്‍, സ്റ്റാന്റിങ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ ഫാത്തിമ ലീനസ്, കെ ആഷിദ, കമറുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments