Friday, November 22, 2024

പ്രവാസി പെന്‍ഷന്‍ വര്‍ദ്ധന: സംസ്ഥാന സർക്കാറിന് കേരള പ്രവാസി സംഘത്തിന്റെ അഭിനന്ദനം

ചാവക്കാട്: പ്രവാസി പെന്‍ഷന്‍ വര്‍ദ്ധന നടപ്പിലാക്കുമെന്ന പിണറായി സര്‍ക്കാരിന്‍റെ വാഗ്ദാനം നടപ്പിലാക്കുവാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്ന്
കേരള പ്രവാസി സംഘം
സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഡോ തോമസ് ഐസക് അവതരിപ്പിച്ച അവസാന ബജറ്റിലാണ് പെന്‍ഷന്‍ വര്‍ദ്ധന പ്രഖ്യാപിച്ചത്. രണ്ടായിരം രൂപയുണ്ടായിരുന്ന പെന്‍ഷന്‍ മൂവായിരമായും
2500 ഉണ്ടായിരുന്നത് 3500 ആണ് വര്‍ദ്ധിപ്പിച്ചത്. പ്രവാസികളോടുള്ള പ്രതിബദ്ധതയാണ് പിണറായി സര്‍ക്കാരിന്‍റെ തീരുമാനത്തില്‍ തെളിയുന്നതെന്നും സംസ്ഥാന സര്‍ക്കാരിനെ പ്രത്യേകിച്ച് പ്രവാസി വകുപ്പ് കെെകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നതായും കേരള പ്രവാസി സംഘം പ്രസിഡന്റ് പി.ടി കുഞ്ഞുമുഹമ്മദ്, ജനറല്‍ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍ എന്നിവർ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments