Friday, September 20, 2024

ഗുരുവായൂർ ക്ഷേത്ര ദർശന സമയം വർധിപ്പിക്കുന്നു; ഏപ്രിൽ 1 മുതൽ മെയ് 31 വരെ ഒരു മണിക്കൂർ അധിക ദർശനത്തിന് സൗകര്യം

ഗുരുവായൂർ: ഏപ്രിൽ ഒന്നു മുതൽ മേയ് 31 വരെ ഗുരുവായൂർ ക്ഷേത്ര ദർശന സമയം വർധിപ്പിക്കാൻ ദേവസ്വം ഭരണ സമിതി യോഗം തീരുമാനിച്ചു. വയോജനങ്ങൾക്ക് അനുവദിച്ചിരുന്ന പ്രത്യേക ക്യൂ നാളെ മുതൽ പുനസ്ഥാപിക്കാനും യോഗത്തിൽ തീരുമാനമായി. ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് ഏപ്രിൽ 1 മുതൽ മെയ് 31 വരെ ക്ഷേത്രനട വൈകുന്നേരം 3.30 ന് തുറക്കും. നിലവിൽ ഉച്ചക്ക് ശേഷം അടക്കുന്ന ക്ഷേത്രനട വൈകുന്നേരം 4.30 നാണ് തുറക്കുന്നത്. ഏപ്രിൽ ഒന്നുമുതൽ നട 3.30ന് തുറക്കുന്നതോടെ ഭക്തജനങ്ങൾക്ക് ഒരു മണിക്കൂർ അധിക ദർശന സമയം ലഭിക്കും. കോവിഡ് കാലത്തിനു മുമ്പ് ക്ഷേത്രദർശനത്തിന് വയോജനങ്ങൾക്ക് അനുവദിച്ചിരുന്ന പ്രത്യേക ക്യൂ നാളെ മുതൽ പുനസ്ഥാപിക്കും. നേരത്തെ അനുവദിച്ച സ്ഥലത്തും സമയത്തുമാകും ക്യൂ സൗകര്യം. ദേവസ്വം ചെയർമാൻ ഡോ. വി.കെ വിജയൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ പി.സി ദിനേശൻ നമ്പൂതിരിപ്പാട്, ചെങ്ങറ സുരേന്ദ്രൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments