Friday, September 20, 2024

അകലാട് ഗുഡ്സ് പിക്കപ്പിന് പിറകിൽ സ്കൂട്ടർ ഇടിച്ച് രണ്ടു പേർക്ക് പരിക്ക്

ചാവക്കാട്: ചാവക്കാട് – പൊന്നാനി ദേശീയപാതയിൽ അകലാട് ഗുഡ്സ് പിക്കപ്പിന് പുറകിൽ സ്കൂട്ടർ ഇടിച്ച് രണ്ടു പേർക്ക് പരിക്ക്. അകലാട് മൊയ്തീൻപള്ളി സ്വദേശി ആനക്കടവിൽ മുജീബ് (38), മൂന്നൈനി സ്വദേശി ബൈജു (34) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ പത്തു മണിയോടെ അകലാട് കാദിരിയപള്ളിക്കടുത്ത് വെച്ചായിരുന്നു അപകടം. പരിക്കേറ്റവരെ അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അകലാട് മൂന്നൈനി വി – കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments