ചാവക്കാട്: ഇരട്ടപ്പുഴ മുഹയുദ്ദീൻ പള്ളിക്കടുത്ത് യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കല്ലുവളപ്പിൽ നാസിമിന്റെ മകൻ 23 വയസ്സുള്ള നാദിർഷയാണ് മരിച്ചത്. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു. നേരം പുലർന്നിട്ടും വാതിൽ തുറക്കാതായതോടെ വീട്ടുകാർ ജനലിലൂടെ നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.