Saturday, November 23, 2024

നവജാത ശിശുവിന്റെ കൊലപാതകം; അമ്മയുടെ ജാമ്യപേക്ഷ തള്ളി

തൃശൂർ: നവജാത ശിശുവിനെ വീട്ടിലെ ശുചിമുറിയിലെ ബക്കറ്റിൽ നിറച്ച വെള്ളത്തിൽ മുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി. വരടിയം സ്വദേശി മമ്പാട്ട് വീട്ടിൽ മേഘയുടെ ജാമ്യഹർജിയാണ് തൃശൂർ ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി ഇന്ന് തള്ളിയത്. പൂങ്കുന്നത്ത് കനാലിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നത്. അന്വേഷണത്തിലാണ് കുഞ്ഞിന്റെ അമ്മ മേഘ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം കാമുകൻ ചിറ്റാട്ടുകര മാനുവലും ഇവരുടെ സുഹൃത്ത് പാപ്പനഗർ കോളനി കുണ്ടുകുളം വീട്ടിൽ അമലും ചേർന്ന് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്ന് കണ്ടെത്തിയത്. ഇക്കഴിഞ്ഞ ഡിസംബർ 20നാണ് ഇവർ അറസ്റ്റിലായത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments