Sunday, January 11, 2026

ചേറ്റുവ പുഴയിൽ കണ്ടത്തിയ മൃതദേഹം നവവരന്റേത്; മനക്കൊടി അഞ്ചത്ത് വീട്ടിൽ ധീരജിന്റെ മൃതദേഹമാണ് കണ്ടെത്തിയത്

ഏങ്ങണ്ടിയൂർ: ചേറ്റുവ പുഴയിൽ കണ്ടത്തിയ മൃതദേഹം നവവരന്റേത്. ഇക്കഴിഞ്ഞ 20 ന് വിവാഹിതനായ മനക്കൊടി അഞ്ചത്ത് വീട്ടിൽ ധീരജി(37) ന്റെ മൃതദേഹമാണ് ഇന്ന് ഉച്ചയോടെ ചേറ്റുവ പുഴയിൽ  പാലത്തിന് പടിഞ്ഞാറ് ഭാഗത്ത് മൽസ്യ തൊഴിലാളികൾ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് തൃശൂർ മരോട്ടിച്ചാലിലെ ഭാര്യ വീട്ടിൽ നിന്നും ബൈക്കിൽ ഇന്നലെ ഉച്ചക്ക് 2.30 ഓടെ സ്വന്തം വീട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. പിന്നീട് ഇയാളെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. ഇതോടെ ഭാര്യയുടെ ബന്ധുക്കൾ ഒല്ലൂർ പോലീസിൽ പരാതി നൽകിയിരുന്നു. മൃതദേഹം കരക്കെത്തിച്ച് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments