Friday, September 20, 2024

ഗുരുവായൂർ നഗരസഭയിൽ ഭിന്നശേഷിക്കാര്‍ക്കുളള സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു

ഗുരുവായൂര്‍: ഗുരുവായൂർ നഗരസഭ ജനകീയാസൂത്രണം 2021-22 വാര്‍ഷിക പദ്ധതിപ്രകാരം ഭിന്നശേഷിക്കാര്‍ക്കുളള സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് വിതരണോദ്ഘാടനം നിർവഹിച്ചു. നഗരസഭ ഇ.എം.എസ് സ്ക്വയറില്‍ നടന്ന ചടങ്ങിൽ നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ എ.എം ഷെഫീര്‍, ഷൈലജ സുധന്‍, ബിന്ദു അജിത്കുമാര്‍, എ സായിനാഥന്‍, കൗണ്‍സിലര്‍ കെ.പി ഉദയന്‍, നഗരസഭാ സെക്രട്ടറി ബീന എസ് കുമാര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ഗ്രീഷ്മ വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വീല്‍ ചെയറുകള്‍, കൃത്രിമകാല്‍, വാക്കിംഗ് സ്റ്റിക്ക്, കമോഡ് ചെയർ വിത്ത് വീൽ, സെൻസറി കിറ്റ്, തെറാപ്പി മാറ്റ്, തുടങ്ങിയ ഉപകരണങ്ങളാണ് ഭിന്നശേഷിക്കാര്‍ക്കായി വിതരണം ചെയ്തത്. നഗരസഭ 2021-22 ലെ വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ച്, 42 ഗുണഭോക്താക്കള്‍ക്കായാണ് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തിട്ടുള്ളത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments