ന്യൂഡൽഹി: ഇടവേളക്ക് ശേഷം ഇന്ധനവില വർധിച്ചു: ഒരു ലിറ്റർ ഡീസലിന് 85 പൈസയും പെട്രോളിന് 88 പൈസയും വർദ്ധിപ്പിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് മുമ്പായി നിറുത്തിവെച്ച ഇന്ധനവില വർധനവ് റഷ്യ-ഉക്രൈൻ സമരത്തിൻറെ പശ്ചാത്തലത്തിലും സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിലും ഉടൻ വർധിപ്പിച്ചേക്കാമെന്ന് സൂചനയുണ്ടായിരുന്നു. ഇന്ധനവില വർധിപ്പിക്കുമെന്നത് പ്രചരണം മാത്രമാണെന്ന് ആരോപിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ തന്നെ രംഗത്ത് വന്നിരുന്നു. കഴിഞ്ഞ നവംബര്‍ നാലിന് ശേഷം രാജ്യത്ത് ഇന്ധനവില കൂട്ടിയിട്ടില്ല. 138 ദിവസത്തിന് ശേഷമാണ് ഇന്ധനവില വർധിപ്പിക്കുന്നത്.